സംഘ്പരിവാർ അജണ്ടക്ക് വഴിയൊരുക്കരുത്, മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കില്ല; മന്ത്രി അബ്ദുറഹ്മാൻ

''മുനമ്പത്ത് നിന്നും ആരെയും കുടിയൊഴിപ്പിക്കില്ല. കുടിയൊഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ നയത്തില്‍പ്പെട്ട കാര്യമല്ല''

Update: 2024-11-10 07:46 GMT

പാലക്കാട്: മുനമ്പം വിഷയം നിയമപരമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ. സംഘപരിവാർ അജണ്ടക്ക് ആരും വഴിയൊരുക്കരുതെന്നും മന്ത്രി പാലക്കാട് പറഞ്ഞു. 

മുനമ്പത്ത് നിന്നും ആരെയും കുടിയൊഴിപ്പിക്കില്ല. കുടിയൊഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ നയത്തില്‍പ്പെട്ട കാര്യമല്ലെന്നും സമരം ചെയ്യുന്നവരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. 

നിയമപരമായി പരിഹരിക്കേണ്ട പ്രശ്‌നത്തെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി പോലും തെറ്റായ പ്രസ്താവന നടത്തുന്നുവെന്നും നിയമത്തെ അംഗീകരിക്കുന്നവരായിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News