സ്വന്തം നാട്ടിൽ അഭയാർഥിയാണെങ്കിലും യോഗിക്കെതിരെ പൊരുതാൻ യു.പിയിൽ തന്നെയുണ്ടാകും: ഡോ. കഫീൽഖാൻ

യു.പി പൊലീസിന്റെ കസ്റ്റഡിയില്‍ ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു

Update: 2024-08-18 01:41 GMT

കോഴിക്കോട്: സ്വന്തം നാട്ടില്‍ അഭയാർഥിയായി മാറിയെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പൊരുതാന്‍ ഉത്തർ പ്രദേശിൽ തന്നെ നില്ക്കുമെന്ന് ഡോ. കഫീല്‍ഖാന്‍. യു.പി പൊലീസിന്റെ കസ്റ്റഡിയില്‍ ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നതുള്‍പ്പെടെ അനുഭവങ്ങളും കോഴിക്കോടെത്തിയ ഡോ. കഫീല്‍ ഖാന്‍ ഓർമിച്ചു. ‘മാധ്യമം’ ബുക്സ് പുറത്തിറക്കിയ തന്റെ പുസ്തകത്തിന്റെ മലയാളം പതിപ്പ് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോരഖ് പൂരിലെ ബി.ആർ.സി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ക്ഷാമം മറികടക്കാന്‍ ശ്രമം നടത്തിയതിന് യു.പിയിലെ ബി.ജെ.പി സർക്കാറിന്റെ കണ്ണിലെ കരടായി മാറിയ ഡോ. കഫീല്‍ഖാന്റെ ഓർമക്കുറിപ്പുകളാണ് മാധ്യമം ബുക്സ് മലയാളത്തില്‍ പുറത്തിറക്കിയത്. "ഓക്സിജന്‍ ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകള്‍" എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ പുസ്തകത്തിന്റെ സമർപ്പണം കോഴിക്കോട് അളകാപുരയില്‍ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി ഡോ. ടി.പി. നാസറിന് നൽകി നിർവഹിച്ചു.

Advertising
Advertising

തുടർന്ന് സംസാരിച്ച ഡോ. കഫീല്‍ഖാന്‍ തന്റെ പരീക്ഷണ ദിനങ്ങളെ ഓർത്തെടുത്തു. പരീക്ഷണകാലം നൽകിയ നിശ്ചയദാർഢ്യവും അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ്, പി.കെ. പോക്കർ, യു.കെ. കുമാരന്‍, വി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News