'ചാണ്ടിയുടെ കന്നി വിജയം, പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക്'; യുഡിഎഫ് വിജയത്തിൽ ചാണ്ടി ഉമ്മനെ പ്രശംസിച്ച് ഡോ. മരിയ ഉമ്മൻ

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടിയ യുഡിഎഫിന്റെ പ്രവർത്തനത്തിൽ ചാണ്ടി ഉമ്മനെ പ്രശംസിച്ച് ഡോ. മരിയ ഉമ്മൻ

Update: 2025-12-14 13:58 GMT

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടിയ യുഡിഎഫിന്റെ പ്രവർത്തനത്തിൽ ചാണ്ടി ഉമ്മനെ പ്രശംസിച്ച് ഡോ. മരിയ ഉമ്മൻ. ചാണ്ടി ഉമ്മൻ നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുമുണ്ടെന്നും ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയമെന്നും മരിയ ഫേസ്ബുക്കിൽ കുറിച്ചു.

പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് ഈ മിന്നുന്ന നേട്ടമെന്നും അവർ കൂട്ടിച്ചേർത്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് യുഡിഎഫ് വിജയം നേടിയത്.

Advertising
Advertising

ഡോ. മരിയ ഉമ്മന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:

'ചാണ്ടിയുടെ കന്നി വിജയം. പുതുപ്പള്ളി പഴയ പ്രതാപത്തിലേക്ക്..

പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴെണ്ണത്തിലും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യുഡിഎഫ് മികവാർന്ന വിജയം നേടിയിരിക്കുന്നു.

ചാണ്ടി നേരിട്ട് നയിച്ച പോരാട്ടം എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്. എല്ലാ കടമ്പകളും മറികടക്കാൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ ഓരോ പ്രവർത്തകനും നേതാക്കളും ഒരുമിച്ച് നിന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ വിജയം. പുതുപ്പള്ളിയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും അപ്പയുടെ ഓർമ്മകളോടുമുള്ള പുതുപ്പള്ളിയുടെ ആദരം കൂടിയാണ് മിന്നുന്ന ഈ നേട്ടം.

പുതുപ്പള്ളിയെ നെഞ്ചിലേറ്റിയ, പുതുപ്പള്ളിക്കാർ നെഞ്ചിലേറ്റിയ അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളിക്കാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി..'

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News