ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ട്രെയ്ലര്‍ ഡിസംബര്‍ 24ന്

കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ഒഫീഷ്യല്‍ ട്രെയ്ലര്‍ ക്രിസ്തുമസ് സമ്മാനമായി ഡിസംബര്‍ 24ന്.

Update: 2021-12-23 11:23 GMT

സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ നായകനാകുന്ന 'സല്യൂട്ട്' ഒഫീഷ്യല്‍ ട്രെയ്ലര്‍ ഡിസംബര്‍ 24ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു. ചിത്രം ജനുവരി 14നാണ് തീയറ്ററുകളിലെത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് - ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്.മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് സിനിമ കൂടിയാണ് സല്യൂട്ട്. ബോബി - സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥയൊരുങ്ങിയിരിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Advertising
Advertising

ജേക്‌സ് ബിജോ സംഗീതവും, ശ്രീകര്‍ പ്രസാദ്  എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ ഛായാഗ്രഹണം - അസ്‌ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്‍, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ - ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. - അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടെഴ്സ് - അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ - മഞ്ജു ഗോപിനാഥ് തുടങ്ങിയവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News