വൈദ്യപരിശോധനക്കിടെ ആശുപത്രിയിൽ നിന്ന് വിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി

എം.ഡി.എം.എ കേസിലെ പ്രതി സെയ്ദ് മുഹമ്മദാണ് ചാടിപ്പോയത്

Update: 2023-11-13 14:38 GMT

തിരുവനന്തപുരം: വൈദ്യപരിശോധനക്കിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് വിലങ്ങുമായി ചാടിപ്പോയ പ്രതിയെ പിടികൂടി. പൊലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോയാണ് എം.ഡി.എം.എ കേസിലെ പ്രതി സെയ്ദ് മുഹമ്മദ് ചാടിപ്പോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പ്രതി സെയ്ദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് നടത്താനായി കസ്റ്റഡിയിൽ വാങ്ങിയ സമയത്ത് വൈദ്യ പരിശോധന നടത്താൻ വേണ്ടിയാണ് പ്രതിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കാഷ്വാലിറ്റിയിൽ ഡോക്ടറുടെ സമീപം ഇരിക്കുന്ന സമയത്ത് പെട്ടെന്ന് ചാടി എണീറ്റ പ്രതി സമീപത്തെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ പിറകെ പൊലീസ് ഓടിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഈ സമയത്ത് ഒരു ഓട്ടോയിൽ കയറി സെയ്ദ് രക്ഷപ്പെടുകയായിരുന്നു.

Advertising
Advertising

ഇതിനെ തുടർന്ന് സെയ്ദിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഓട്ടോയിൽ കയറി രക്ഷപ്പെട്ടതിനാൽ തന്നെ ഇയാളെ ആരെങ്കിലും സഹായിച്ചിരിക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്ന പൊലീസ്. ഇതു പ്രകാരം ബ്‌സ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുമെല്ലാം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് സെയിദിനെ സഹായിച്ചയാളുടെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News