കെ റെയില്‍ പദ്ധതിയില്‍ നിരവധി സാങ്കേതിക പിഴവുകള്‍, കേന്ദ്രാനുമതി കിട്ടില്ല: ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളോ സാങ്കേതികമായ പ്രശ്‌നങ്ങളോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ല

Update: 2022-01-06 06:32 GMT

കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി ഇ.ശ്രീധരന്‍. റെയില്‍വേ ഒരു കേന്ദ്രവിഷയമാണ്. ഏതാണ് ഗേജ്, എവിടെല്ലാം സ്റ്റേഷന്‍, എത്രയാ കര്‍വ് തുടങ്ങിയവയ്ക്കെല്ലാം കേന്ദ്രത്തിന്റെ അനുമതി വേണം. ഇതൊന്നും നോക്കിയിട്ടില്ല. സുരക്ഷാ സര്‍ട്ടിഫിക്കറ്റും കേന്ദ്രമാണ് നല്‍കുന്നത്. അത് സിപിഎം ഗവണ്‍മെന്റാണെങ്കിലേ കിട്ടൂ. വേറെ വല്ല സര്‍ക്കാറുമാണെങ്കില്‍ കിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

' സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. പദ്ധതിയുടെ പ്രത്യാഘാതങ്ങളോ സാങ്കേതികമായ പ്രശ്‌നങ്ങളോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ല. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യം. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാറിന്റെ ധര്‍മ്മം ' -ഇ ശ്രീധരന്‍ പറഞ്ഞു. 

ചെലവ് കുറച്ചു കാണിക്കാനാണ് ശ്രമം. നാടിന് വേണ്ടതല്ല സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന് ഇഷ്ടമുള്ളതാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ രഹസ്യ അജണ്ടയുണ്ടെന്നും പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News