പാലക്കാട്ട് ഇ ശ്രീധരന്റെ മുന്നേറ്റം, ലീഡ് 1425, ഷാഫി പറമ്പിൽ പിന്നിൽ

സിറ്റിങ് എംഎൽഎ ഷാഫി പറമ്പിൽ പിന്നിൽ നിൽക്കുകയാണ്

Update: 2021-05-02 03:37 GMT
Editor : abs

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി മെട്രോ മാൻ ഇ ശ്രീധരൻ 1425 വോട്ടുകൾക്ക് മുമ്പിൽ. സിറ്റിങ് എംഎൽഎ ഷാഫി പറമ്പിൽ പിന്നിൽ നിൽക്കുകയാണ്.

ജില്ലയിലെ കോങ്ങാട്ട് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. 1500ലേറെ വോട്ടുകൾക്കാണ് ലീഡ്. തൃത്താലയിൽ വിടി ബൽറാമിനെ പിന്നിലാക്കി എംബി രാജേഷ് എഴുപത് വോട്ടിന് മുമ്പിലാണ്. മലമ്പുഴയിൽ എൽഡിഎഫാണ് മുമ്പിൽ.

പാലക്കാട്ടെ 2016ലെ ഫലം

ഷാഫി പറമ്പിൽ (യുഡിഎഫ്) 57,559

ശോഭ സുരേന്ദ്രൻ (എൻഡിഎ) 40,076

എൻഎൻ കൃഷ്ണദാസ് (എൽഡിഎഫ്) 38,675

ഭൂരിപക്ഷം 17,483

Tags:    

Editor - abs

contributor

Similar News