പ്രത്യാശയുടെ സന്ദേശം പകർന്ന് ഈസ്റ്റർ; പള്ളികളിൽ പ്രത്യേക പ്രാർഥനകളും ഉയിർപ്പ്ദിന തിരുകർമ്മങ്ങളും

ലോകത്ത് സമാധാനം പുലരാൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഈസ്റ്റർ ആശംസയിലൂടെ ആവശ്യപ്പെട്ടു

Update: 2026-04-05 03:36 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലും വിപുലമായ ആഘോഷമാണ്. പള്ളികളിൽ പാതിരാ കുർബാനയും ഉയർപ്പ് ശുശ്രൂഷകളും നടന്നു. ലോകത്ത് സമാധാനം പുലരാൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഈസ്റ്റർ ആശംസയിലൂടെ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ത്യാഗത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഓർമ്മ പുതുക്കി പള്ളികളിൽ പാതിരാ കുർബാനയും ഉയർപ്പ് ശുശ്രൂഷകളും നടന്നു. തിരുവനന്തപുരം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി വോട്ട് ചെയ്യണമെന്ന് ഓർമിപ്പിച്ച അദ്ദേഹം എഫ്‍സിആര്‍എ   നിയമത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളും പുറത്ത് വരുന്നതായും സൂചിപ്പിച്ചു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉയർപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Advertising
Advertising

കാക്കനാട് മൌണ്ട് സെന്‍റ് തോമസ് - പള്ളിയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കല്‍ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഈസ്റ്റർ പ്രത്യാശയുടെ സന്ദേശമെന്ന് യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപോലിത്ത പറഞ്ഞു. കലുഷിതമായ ലോകത്ത് മനുഷ്യർ പ്രത്യാശയുള്ളവരും നന്മയുള്ളവരുമായി മാറട്ടെയെന്നും മെത്രാപ്പോലീത്ത മീഡിയവണിന് നൽകിയ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

ലോകത്ത് യുദ്ധഭീതി വിതച്ച അസമാധനത്തിന്‍റെ കാർമേഘം നീങ്ങി ശാന്തിയുടെ പുലരിയുണ്ടാകട്ടെയെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പറഞ്ഞു. മീഡിയവൺ പ്രേക്ഷകർക്ക് ബാവ ഈസ്‌റ്റർ ആശംസകൾ നേർന്നു. യുദ്ധഭീതിയിൽ ലോകം ആകെ ആകുലപ്പെടുന്ന സാഹചര്യത്തിൽ ദൈവസമാധാനം വ്യാപരിക്കട്ടെയെന്ന് സിഎസ്ഐ സഭാ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News