'എൽഡിഎഫും മോദിയും തമ്മിൽ അവിശുദ്ധ ബന്ധം; ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഇഡി ചോദ്യം ചെയ്യുമ്പോൾ കേരളത്തിൽ മാത്രം അത് സംഭവിക്കുന്നില്ല': ഡി.കെ ശിവകുമാർ

പത്തുവർഷം ഒരു വികസനവും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു

Update: 2026-04-05 10:38 GMT

കോഴിക്കോട്: എൽഡിഎഫും മോദിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഇഡി ചോദ്യം ചെയ്യുന്നുവെന്നും കേരളത്തിൽ മാത്രം സംഭവിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ അർപ്പിച്ചവരാണ്. സോണിയ തനിക്ക് ലഭിച്ച സ്ഥാനമാനങ്ങൾ ത്യജിച്ചു. അതു പോലെ കെ.കെ രമയ്ക്ക് അവരുടെ ഭർത്താവിനെ നഷ്ടമായി. എൽഡിഎഫിനെയും പിണറായി വിജയനെയും ജനങ്ങൾക്ക് മതിയായി. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ഇഡി ചോദ്യം ചെയ്യുമ്പോൾ ഇവിടെ അത് സംഭവിക്കുന്നില്ല. അത് എൽഡിഎഫും മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണ്. വലിയ ഭൂരിപക്ഷത്തിൽ കേരളത്തിൽ നിന്ന് ജയിച്ച രാഹുലിനെ കേന്ദ്രം വേട്ടയാടി. ഒരു പ്രസംഗത്തിൻ്റെ പേരിൽ അയോഗ്യത പോലും നൽകി. നിയമത്തിൻ്റെ പരിരക്ഷ ഉള്ളത് കൊണ്ടാണ് അത് തടയാൻ കഴിഞ്ഞതെന്നും ശിവകുമാർ.

കേരളത്തിൽ യുഡിഎഫ് രണ്ടിൽ മൂന്ന് ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും കുറ്റപ്പെടുത്തി. യുവാക്കൾ നാടുവിടേണ്ട അവസ്ഥയിലാണ്. പരിഹാരം കാണാൻ കേരള സർക്കാരിന് സാധിക്കില്ല. അയ്യപ്പൻ്റെ സ്വർണക്കടത്ത് സംഭവത്തിൽ ബിജെപി ഒരക്ഷരം വിമർശിക്കുന്നില്ല. പത്തു വർഷം ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News