'ബിജെപി ഒറ്റ സീറ്റ് പോലും പിടിക്കില്ല, എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും'- എം.വി ഗോവിന്ദൻ

വലിയ തട്ടിപ്പാണ് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയത്. ഒരു രൂപപോലുമില്ലാതെ കോൺഗ്രസ് എങ്ങനെയാണ് 230 വീടുകൾ നൽകുക ? - എം.വി ഗോവിന്ദൻ ചോദിച്ചു

Update: 2026-04-05 15:17 GMT

തിരുവനന്തപുരം: ബിജെപി ഒറ്റ സീറ്റ് പോലും പിടിക്കില്ലെന്നും നല്ല ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തു വർഷത്തെ വികസന കരുത്തിന്റെ ബലത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

'വയനാട് വീടുപണി പൂർത്തിയാക്കിയ ശേഷം കണക്ക് പറയും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വീടുപണി നടക്കുന്നതു പോയി നോക്കൂ എന്ന് പറഞ്ഞു. പോയി നോക്കിയപ്പോൾ അവിടെ ഒന്നുമില്ല. 100 കോടിയിലധികം കോൺഗ്രസ് പിരിച്ചു എന്നാണ് പലരും പറയുന്നത്. ഈ ഫണ്ട് എല്ലാം എവിടെയാണ് പോയത് ? വലിയ തട്ടിപ്പാണ് ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയത്. ഒരു രൂപപോലുമില്ലാതെ കോൺഗ്രസ് എങ്ങനെയാണ് 230 വീടുകൾ നൽകുക ?'- എം.വി ഗോവിന്ദൻ ചോദിച്ചു. വാർത്താസമ്മേളനം നടത്താൻ ഒരു വിമുഖതയും കാണിച്ചിട്ടില്ല. വാർത്താസമ്മേളനം നടത്താൻ നേതൃത്വത്തിൽ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. സ്ഥാനാർഥികൾ എല്ലാവരുടേയും വോട്ട് വാങ്ങും എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News