അരുവിക്കരയിൽ ശിവകുമാറിന്‍റെ വിജയസാധ്യതയെ ചൊല്ലി തർക്കം, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകർത്ത് വിനോദസഞ്ചാരികൾ

സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Update: 2026-04-05 16:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ വിതുര-കല്ലാറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തതായി പരാതി. പൊന്മുടിയില്‍ വിനോദയാത്രയ്ക്ക് വന്ന അഞ്ചംഗ സംഘമാണ് ഓഫീസ് അടിച്ചുതകര്‍ത്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊന്മുടിയിലെ സന്ദർശനം കഴിഞ്ഞ മടങ്ങുന്നതിനിടെ വൈകിട്ട് ആറ് മണിയോട് കൂടിയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.എസ് ശിവകുമാര്‍ തോല്‍ക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരവും തുടര്‍ന്ന് ചീത്തവിളിയും ഉണ്ടായിരുന്നു. പിന്നീടാണ് ആക്രമണം നടന്നത്.

വിനോദസഞ്ചാരികളായ ആറ് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ വന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News