സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളും ഇ.ഡി അന്വേഷിക്കുന്നു

സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി

Update: 2023-03-22 05:08 GMT
Editor : ലിസി. പി | By : Web Desk

Swapna suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും നോട്ടീസ് അയച്ചു.

യു.എ.ഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപെടലിന് പിന്നാലെയാണ് സ്‌പേസ് പാർക്കിൽ സ്വപ്നയ്ക്ക്  ജോലി ലഭിച്ചിരുന്നത്.  സ്വപ്ന സുരേഷിൻറെ നിയമനങ്ങളിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിൽ കള്ളപ്പണ ഇടപാട് അടക്കം ഉണ്ടോ എന്നുള്ള കാര്യങ്ങളും ഇ.ഡി പരിശോധിക്കും. അതിന്റെ ഭാഗമായിട്ട് കൂടിയാണ് സ്വപ്ന സുരേഷിന്റെ നിയമനങ്ങളിൽ വിശദമായ പരിശോധന ഇ.ഡി തുടരുന്നത്.

Advertising
Advertising

ഇതിന്റെ ഭാഗമായി സസ്‌പേസ് പാർക്കിന്റെ സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെ ആ ഇന്നലെ ഇ.ഡികൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ആ ചോദ്യം ചെയ്തത്. ഇന്നും അദ്ദേഹത്തെ വിളിച്ചു വരുത്തിയിട്ടുണ്ട്.  അതേസമയം, ലൈഫ് മിഷൻ കോഴ കേസിലെ കള്ളപ്പണ ഇടപാടിൽ ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു .വി ജോസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ഹാജരായി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News