കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി ഇ.ഡി
സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലിൽ പൊലീസ് മേധാവിക്ക് കത്ത് നൽകും
Update: 2025-04-11 05:30 GMT
തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിലെ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതിചേർത്തതും, പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങൾ കൈമാറും.
വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെയാകും നടപടി.