എജുകഫെയെ നെഞ്ചേറ്റി ആയുർവേദ നഗരി

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാകുന്ന എജൂകഫെ ഇക്കുറിയും ഏറെ പുതുമകളോടെയാണ് കോട്ടക്കലിലെത്തിയത്

Update: 2023-04-27 16:00 GMT
Advertising

മലപ്പുറം: കോട്ടക്കൽ രാജാസ് എച്ച്.എസ്.എസ് മൈതാനത്ത് നടന്ന മാധ്യമം എജൂകഫെയെ നെഞ്ചോട് ചേർത്ത് കോട്ടക്കൽ. ഇക്കുറിയും പതിവ് പോലെ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇതിന് മുമ്പ് രണ്ട് തവണയും ജില്ല ആസ്ഥാനമായ മലപ്പുറമായിരുന്നു വേദി. ആദ്യമായാണ് കോട്ടക്കൽ ആതിഥേയത്വം വഹിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വഴികാട്ടിയാകുന്ന എജൂകഫെ ഇക്കുറിയും ഏറെ പുതുമകളോടെയാണ് കോട്ടക്കലിലെത്തിയത്.

ഉന്നത വിദ്യാഭ്യാസത്തിൻറെയും കരിയറിൻറെയും പുതിയ ആകാശങ്ങൾ തുറന്നാണ് മേള ശ്രദ്ധേയമായത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ തന്നെ സ്കൂൾ ഗ്രൗണ്ടിലെ രജിസ്ട്രേഷൻ കൗണ്ടറി​ലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. സ്റ്റാളുകൾ കണ്ട് വിവരങ്ങൾ തിരക്കാനും വിവിധ സെക്ഷനുകൾ കേൾക്കാനുമായി കുട്ടികളും രക്ഷിതാക്കളും ക്യു നിന്നു. വിദഗ്ധർ സംസാരിക്കുന്ന സെക്ഷനുകളെല്ലാം ആളുകളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. ദീർഘ ദൂരങ്ങളിൽ നിന്ന് വാഹനങ്ങളിൽ വന്നവർക്ക് സ്കൂൾ മൈതാനിയിൽ ഒരുക്കിയ പാർക്കിങ് സൗകര്യം ഏറെ ഉപകാരപ്രദമായി. ബുധനാഴ്ചയും വ്യാഴാഴ്‌ചയും വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു.

അവസരങ്ങളും വഴികളും ഒരുക്കി സ്റ്റാളുകൾ

ഉപരിപഠനത്തിനുളള അവസരങ്ങളും കോഴ്സുകളും തൊഴിലവസരങ്ങളുമായി ശ്രദ്ധേയമായി എജുകഫെ മലപ്പുറം കോട്ടക്കൽ രാജാസിലെ സ്റ്റാളുകൾ. വിവിധ മേഖലകളിൽ പ്രശസ്തരായ നൂറിലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഒരുക്കിയത്. അക്കൗണ്ടിങ്, മെഡിക്കൽ - എൻജിനീയറിങ് എൻട്രൻസ്, സി.എ, സി.എം.എ, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഴ്സിങ്, ആനിമേഷൻ, അഗ്രികൾച്ചർ, ബിസിനസ് സ്കൂൾ, ഡിസൈൻ, മീഡിയ, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങി വ്യത്യസ്ത കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങളും വിദേശപഠനത്തിന് വിദ്യാർഥികൾക്ക് വഴികാട്ടിയാകാനും 'എജുകഫെ' സാധിച്ചു.

എലാൻസ് സ്റ്റാളിൽ ​അക്കൗണ്ടിങ് കോഴ്സുകളുമായി ബന്ധ​പ്പെട്ട വിവിധ അവസരങ്ങളാണ് നൽകുന്നത്. എ.സി.സിഎ, സി.എം.എ യു.എസ് എന്നിവയാണ് പ്രധാനം. 2018ൽ ആരംഭിച്ച് ചുരുങ്ങിയ വർഷങ്ങൾക്കകം മേഖലയിൽ നേട്ടങ്ങൾ സ്വന്തമാക്കിയ സ്ഥാപനം കൂടിയാണ് എലാൻസ്. മെഡിക്കൽ എൻട്രൻസിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഫൗണ്ടേഷൻ കോഴ്സുകളും പ്ലസ്‍വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി നീറ്റ് സ്കൂളും ഒരുക്കി ഡോപ ഫൗണ്ടേഷൻ, എൻജിനീയറിങ് - നഴ്സിങ് കോഴ്സുകളുമായി നീഷെ കന്യാകുമാരി, സിവിൽ സർവിസ് കോഴ്സുകളുടെ സാധ്യതകൾ തുറന്ന് നൽകി വാഴയൂർ സാഫി അക്കാദമിയും എജ്യൂഫെസ്റ്റിൽ സജീവമാണ്. ഇതിനോടൊപ്പം വിദേശത്ത് പഠിക്കുകയും ജോലി തേടുകയും ചെയ്യുന്നവർക്കായി മണി ട്രാൻസ്ഫർ സേവനങ്ങളും വിമാനടിക്കറ്റ് അടക്കമുളള സൗകര്യങ്ങളും ഒരുക്കി യൂണിമണിയുടെയും സ്റ്റാളുകൾ ഉണ്ടായിരുന്നു. കൂടാതെ, ബിറ്റ്സ് പിലാനി അടക്കം ലോകപ്രശസ്തമായ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News