അൺ-എയ്ഡഡ് സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്ന സർക്കാർ സ്കൂൾ അധ്യാപകർക്കെതിരെ വിദ്യാഭാസ വകുപ്പ്; ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും

പോക്‌സോ, ലഹരി കേസുകളിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു

Update: 2025-02-17 06:14 GMT

തിരുവനന്തപുരം: മക്കളെ അൺ എയ്ഡഡ് സ്കൂളിലാക്കിയ എയ്ഡഡ്-സർക്കാർ അധ്യാപകരെ കണ്ടെത്താൻ സർക്കാർ. പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. ഇത്തരക്കാർ പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നെന്ന് വിലയിരുത്തലിന്റെ പശ്ചാതലത്തിലാണ് നടപടി.

കഴിഞ്ഞ കാലങ്ങളിൽ പൊതു വിദ്യാഭ്യാസ മേഖലക്ക് കുതിപ്പുണ്ടായിട്ടും ഈ വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്ന ഘട്ടത്തിലാണ് സർകാരിന്റെ ഈ നീക്കം. മക്കളെ അൺ എയ്ഡഡ് സ്കൂളിലാക്കിയ എയ്ഡഡ്-സർക്കാർ അധ്യാപകരെ കണ്ടെത്തി പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം അധ്യാപകർ പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത കുറയ്ക്കുന്നെന്ന് വിലയിരുത്തലിന്റെ പശ്ചാതലത്തിലാണ് നടപടി. അധ്യാപകനായിരുന്ന സ്ഥാപങ്ങളിൽ പോലും മക്കളെ ചേർക്കാത്ത സാഹചര്യം സാധാരണക്കാർക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സർക്കാർ ചോദിക്കുന്നു. അധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. അധ്യാപകർ സ്വയം ചിന്തിക്കട്ടെ എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. നിലവിൽ 120 പേരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി.

അതേസമയം, പോക്‌സോ, ലഹരി കേസുകളിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News