ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും- മന്ത്രി വി. ശിവൻകുട്ടി

സർക്കാർ മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Update: 2022-07-29 12:34 GMT
Editor : Nidhin | By : Web Desk

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു .

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് വർഷത്തിനകം പുതിയ പാഠപുസ്തകം പുറത്തിറക്കുമെന്നും അപ്പോൾ സെക്‌സ് എഡ്യുക്കേഷൻ ഉൾപെടുത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.

സർക്കാർ മിക്‌സ്ഡ് സ്‌കൂൾ പ്രോത്സാഹിപ്പിക്കുന്നതായും സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഉച്ചഭക്ഷണ വിതരണത്തിനായി 100 കോടിരൂപ അനുവദിക്കണമെന്ന് ആവശ്യപെട്ടതായും സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News