AIയെ വിമർശിക്കുമ്പോഴും ഇ.കെ നായനാരുടെ ഡീപ് ഫേക്ക് വീഡിയോയുമായി സിപിഎം

എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു കരട് പ്രമേയം

Update: 2025-02-18 07:52 GMT

തിരുവനന്തപുരം: എഐ ഡീപ് ഫേക്ക് വീഡിയോ തയ്യാറാക്കി സിപിഎമ്മും. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ ഭരണ തുടർച്ചയെപ്പറ്റി പ്രസംഗിക്കുന്ന വീഡിയോ ആണ് എഐ ഉപയോഗിച്ച് സിപിഎം തയ്യാറാക്കിയത്. എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്നായിരുന്നു പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎം പറഞ്ഞത്.

എഐ വ്യക്തി വിവരങ്ങൾ ചോർത്തും, സ്വകാര്യത ലംഘിക്കും,തൊഴിലവസരങ്ങൾ നഷ്ടമാകും,അതുകൊണ്ട് ചട്ടം രൂപീകരിച്ചു വേണം എഐ ഉപയോഗം എന്നുള്ളതാണ് സിപിഎമ്മിന്‍റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. ഇതേ സിപിഎമ്മിന്‍റെ കേരള ഘടകം മാർച്ച് ആദ്യവാരം നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി എഐ ഉപയോഗിച്ച് തയ്യാറാക്കിയ ഡീപ് ഫേക്ക് വീഡിയോ കാണാം.

Advertising
Advertising

നായനാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുകൊണ്ട് സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായി കൂടുതല്‍ വീഡിയോകള്‍ തയാറാക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. നിർമിത ബുദ്ധിക്ക് നിയന്ത്രണം വേണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. എഐ യുമായി ബന്ധപ്പെട്ട പാർട്ടി നിലപാടില്‍ വ്യക്തത വരുത്താന്‍ വിശദമായി ചർച്ച ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഉണ്ടാകും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News