'കോഴിക്കോട്ടെ സിപിഎമ്മിന് ഒരേയോരു ലക്ഷ്യമേയുള്ളൂ, എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക'; ഫാത്തിമ തഹ്‍ലിയ

ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Update: 2026-01-14 03:05 GMT

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ ആദ്യമായി ബിജെപിക്ക് സ്ഥിരസമിതി അധ്യക്ഷപദവി ലഭിച്ചതിൽ പ്രതികരണവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ. സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെയാണ്  തെരഞ്ഞെടുക്കപ്പെട്ടത്. ഒൻപതംഗ സമിതിയിൽ നാല് യുഡിഎഫ് നാല് ബിജെപി ഒരു എൽഡിഎഫ് കൗൺസിലറുമാണ് ഉണ്ടായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ നിന്നും വോട്ടർപട്ടികയിലെ അട്ടിമറി വരെയും — ഇന്നിപ്പോൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി പോലും നൽകുന്ന അവസ്ഥയിലേക്കും — സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്. കോഴിക്കോട്ടെ സിപിഎമ്മിന് ഇന്നൊരു ലക്ഷ്യമേ ഉള്ളൂ. തങ്ങൾക്കാവുന്ന എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം...

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News