ഇലവുപാലം ഷംസുദ്ദീൻ മന്നാനി കെഎംവൈഎഫ് പ്രസിഡന്റ്
മന്നാനിയ ഉമറുൽ ഫാറൂഖ് ക്യാമ്പസില്‍ നടന്ന പ്രതിനിധി സംഗമം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
ഇലവുപാലം ഷംസുദ്ദീൻ മന്നാനി Photo- mediaonenews
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ യുവജന വിഭാഗമായ കെഎംവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായി ഇലവുപാലം ഷംസുദ്ദീൻ മന്നാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മന്നാനിയ ഉമറുൽ ഫാറൂഖ് ക്യാമ്പസില്‍ നടന്ന പ്രതിനിധി സംഗമം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി, ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് കമറുദ്ദീൻ മൗലവി, ജമാഅത്ത് ഫെഡറേഷൻ സെക്രട്ടറി പുനലൂർ ജലീൽ എന്നിവർ പങ്കെടുത്തു.
പനവൂർ സഫീർ ഖാൻ മന്നാനി, സിറാജുദ്ദീൻ അബ്റാരി, കുണ്ടുമൺ ഹുസൈൻ മന്നാനി ( ജനറൽ സെക്രട്ടറിമാർ ) നൗഷാദ് മാങ്കാംകുഴി, അബ്ദുൽ റഷീദ് ഫലാഹി, ജാഫർ തൊടുപുഴ, അർഷദ് ബദരി മണ്ണടി ( വൈസ് പ്രസിഡണ്ടുമാർ ) ഫസലുറഹ്മാൻ ആലപ്പുഴ, റാഷിദ് പേഴുംമൂട്, ഷമീർ മൗലവി നെല്ലിക്കുഴി, അനസ് കോട്ടയം ( സെക്രട്ടറിമാർ) നാഷിദ് ബാഖവി കണ്ണനല്ലൂർ ( ട്രഷറർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ