Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂരിൽ കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം കെ.എം രവീന്ദ്രൻ ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു.
അയൽവാസിയുടെ വീട്ടുവളപ്പിലെ കിണറിലാണ് രവീന്ദ്രൻ ഇറങ്ങിയത്. ഇതിനിടെ രവീന്ദ്രൻ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.