വൃദ്ധയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡനം; പ്രതി അറസ്റ്റില്‍

പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്

Update: 2022-08-29 04:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വൃദ്ധയെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...

കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. മുൻപും ചില കേസുകളിൽ പ്രതിയായിരുന്ന അൽ അമീൻ പീഡനത്തിന് ശേഷം വൃദ്ധയെ വീട്ടിന് സമീപമുള്ള റോഡിൽ രാത്രിയോടെ ഇറക്കിവിട്ടശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വൃദ്ധ സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പറാണ് വിവരം പൊലീസിനെ അറിയിച്ചത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിജുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ സനോജ് എസ്, എസ്.ഐ വിജിത്ത് കെ.നായർ എന്നിവർ ഉൾപ്പെട്ട സംഘം പല സ്ഥലങ്ങളിലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഘത്തിൽ സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, സി.പി.ഒ രേഖ എന്നിവരുമുണ്ടായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News