6000 രൂപക്ക് വാങ്ങിയ ഭൂമി 12 ലക്ഷത്തിന് വിറ്റു; വികസന സാധ്യത മുൻകൂട്ടി കണ്ട് നിക്ഷേപിക്കുന്ന വ്യവസായി

റോയി ഭൂമി വാങ്ങുമ്പോൾ നെറ്റി ചുളിച്ച പലരും പിന്നീട് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെ അംഗീകരിക്കാറുണ്ട്

Update: 2026-01-30 14:40 GMT

ബംഗളുരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർ എന്ന പദവിയിലേക്ക് സി.ജെ റോയിയെ എത്തിച്ചത് അകകണ്ണ് കൊണ്ട് കച്ചവട സാധ്യത മനസിലാക്കാനുള്ള ശേഷി തന്നെയായിരുന്നു.ആർക്കും ആവശ്യമില്ലാത്ത ഭൂമി റോയ് വാങ്ങുമ്പോൾ പലരും നെറ്റിചുളിച്ചിരുന്നു. അന്ന് സംശയത്തോടെ നോക്കിയവരൊക്കെ വർഷങ്ങൾ കൊണ്ട് റോയിയുടെ തീരുമാനത്തെ അംഗീകരിക്കും. ആർക്കും വേണ്ടാതെ കിടക്കുന്ന സ്ഥലങ്ങളിൽ ഭാവിയിൽ വരാനുള്ള വികസനം മുൻ കൂട്ടി കണ്ടായിരുന്നു റോയിയുടെ ഇൻവസ്റ്റുമെന്റുകളെല്ലാം.

റോയിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. റോയ് തന്നെ അത് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇത്തരത്തിൽ ബാഗളുരുവിൽ ഒരേക്കർ ഭൂമി വാങ്ങിയ കാര്യം അദ്ദേഹം പറയുന്നുണ്ട്. ബംഗളുരുവിലെ സർജാപൂരിൽ സെന്റിന് 6000 രൂപ പ്രകാരം ഏക്കറിന് 6 ലക്ഷം രൂപക്ക് ഭൂമി വാങ്ങിയതും പിന്നീട് സെന്റിന് 12 ലക്ഷം പ്രകാരം 12 കോടി രൂപക്ക് ഒരേക്കർ ഭൂമി കൊടുത്തതും റോയ് പറഞ്ഞിട്ടുണ്ട്. നമ്മുടെ കാഴ്ചപ്പാടാണ് റിയൽ എസ്റ്റേറ്റിൽ പ്രധാനമെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തും സമാനമായ നിക്ഷേപം നടത്തിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ നിരന്തരമായ പരിശോധനകളിൽ അദ്ദേഹം ക്ഷീണിതനായിരുന്നു. വെള്ളിയാഴ്ചയും പരിശോധന നടക്കുന്നതിനിടെയാണ് സ്വന്തം തോക്കിൽ നിന്ന് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. മലയാളികൾക്ക് ഏറെ പരിചിതനായിരുന്ന സി.ജെ റോയിയുടെ മരണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News