ആർ. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ പേരിനൊപ്പം 'ഐപിഎസ്' എന്ന പദവി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം .
പ്രചാരണ ബോർഡുകളിലും മറ്റും പേരിനൊപ്പം ഉപയോഗിച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ സെലിബ്രിറ്റി സ്ഥാനാർഥിയാണ് ശ്രീലേഖ. ശ്രീലേഖയുടെ പ്രചരണത്തിലധികവും ഐപിഎസ് ചേർത്ത പോസ്റ്ററുകളാണുണ്ടായിരുന്നത്. ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമായതിനാലാണ് കമ്മീഷൻ ഇടപെടൽ. നിലവിലുള്ള പ്രചാരണ ബോർഡുകളിൽ നിന്ന് ഐപിഎസ് എന്ന് നീക്കം ചെയ്തോ ഐപിഎസിനൊപ്പം റിട്ടയേഡ് എന്ന് ചേർത്തോ നിയമക്കുരുക്കിനെ മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ശ്രീലേഖയെ പാർട്ടി മേയറായി ഉയർത്തിക്കാണിക്കുന്ന സ്ഥാനാർഥി കൂടിയാണ്.