സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും

അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു

Update: 2022-02-07 09:40 GMT

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് അന്തിമ തീരുമാനമെടുക്കുക. പൊതു ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തുക ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

Advertising
Advertising

ഇത് ആദ്യമായിട്ടാണ് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇത്രയും വലിയ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി. മുന്നോട്ടുവെക്കുന്നത്. ഇതു വഴി 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ലക്ഷ്യം. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4.79 പൈസയാണ്. 92 പൈസ കൂടുമ്പോള്‍ ഇത് 5.66 ആയി ഉയരും. അതായത് 18 ശതമാനത്തിന്‍റെ വര്‍ധന.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News