നാല് ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു; രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ

1500 മീറ്റർ വൈദ്യുതി കമ്പികളാണ് മോഷ്ടിച്ചത്

Update: 2024-08-15 06:14 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: റാന്നിയിൽ വൈദ്യുതി കമ്പികള്‍  മോഷ്ടിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ. വാസു,രതീഷ് എന്നിവരാണ് അറസ്റ്റിലായത്. 

 റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിഫോമും തൊപ്പിയുമിട്ടാണ് ഇവര്‍ പഴയ വൈദ്യുതി കമ്പികള്‍ മാറ്റിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News