'പൊള്ളയായ ബജറ്റ്, സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചില്ല': വി.ഡി സതീശൻ

'പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി'

Update: 2025-02-07 06:55 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ചു ഉള്ള ബജറ്റല്ലെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

'പ്ലാൻ ബി എന്നത് പ്ലാൻ വെട്ടി കുറക്കലാണെന്ന് ഇപ്പോൾ മനസിലായി. സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചു. ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. യാഥാർഥ്യബോധമില്ലാത്ത ബജറ്റ്. ബജറ്റ് ഓർഡർ ചെയ്യാതെയാണ് അവതരിപ്പിച്ചത്'- വി.ഡി സതീശൻ പറഞ്ഞു.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News