ദീപ്തി മേരി വർഗീസിന് മറുപടി പറഞ്ഞ് നിലവാരം കുറയ്ക്കാനില്ല- ഇ.പി ജയരാജൻ

ക്ഷണിക്കാതെ തന്നെ കോണ്‍ഗ്രസുകാർ സി.പി.എമ്മിലേക്ക് വരുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Update: 2024-03-16 13:49 GMT
Advertising

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിനെ സി.പി.എമ്മിലേക്ക ക്ഷണിച്ചെന്ന വാദം തള്ളി എൽ.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ. ദീപ്തി മേരി വർഗീസിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കുറയ്ക്കാനില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ക്ഷണിക്കാതെ തന്നെ കോണ്‍ഗ്രസുകാർ സി.പി.എമ്മിലേക്ക് വരുമെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തുന്ന ദേശീയപാത യാത്രയിൽ സംസാരിവെ ഇ.പി ജയരാജൻ പറഞ്ഞു. 

തന്റെ ഭാര്യയുടെ ഫോട്ടോ മാറ്റി സ്വപ്ന സുരേഷിനെവെച്ചതിൽ സംശയങ്ങളുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംശയമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. ദീപ്തിയെ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കാര്യങ്ങൾ തെളിഞ്ഞുവരട്ടെയെന്നായിരുന്നു ഇ.പിയുടെ മറുപടി. ഏപ്രിൽ 26 ബി.ജെ.പിയെ തോൽപ്പിക്കാനുള്ള ദിവസമാണ്. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ദീപ്തി മേരി വർഗീസിന്റെ ആരോപണം. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാൽ പോലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. സി.പി.എമ്മിലേക്ക് മാത്രമല്ല ബി.ജെ.പിയിലേക്ക് ഇ.പി ജയരാജൻ ആളെ നോക്കിയിരുന്നുവെന്നും ദീപ്തി ആരോപിച്ചിരുന്നു.  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പത്മജക്ക് പുറമെ കൊച്ചിയിലെ ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറിയേയും സി.പി.എമ്മിലേക്ക് ക്ഷണിക്കാൻ ഇ.പി ജയരാജനൊപ്പം സമീപിച്ചിരുന്നതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കവെയാണ് കോർപ്പറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മേരി വർഗീസിന്റെ പരാമർശം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News