'എം.ടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുന്നു, വിമർശിച്ചത് മോദിയെ'; ഇ.പി ജയരാജൻ

''അയ്യങ്കാളി, ശ്രീനാരായണ ഗുരു, എ.കെ.ജി തുടങ്ങിയവരെ ചിത്രങ്ങൾ വെച്ച് ആദരിക്കാറുണ്ട്. അതു പോലെയാണ് പിണറായിയോടുള്ള ആദരവ്''

Update: 2024-01-11 17:02 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ വെച്ചുള്ള എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിമർശനം കേന്ദ്ര സർക്കാരിനെതിരെയുള്ള കുന്തമുനയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.' നരേന്ദ്രമോദിയെയാണ് എം.ടി വിമർശിച്ചതെന്നാണ് എന്റെ നിരീക്ഷണം. ഇന്ത്യയുടെ ചരിത്രത്തിൽ ഇ.എം.എസ് നൽകിയ സംഭാവനയുണ്ട്.സ്വാഭാവികമായും ഇ.എം.എസിനെ ഉദ്ധരിക്കും.പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പിണറായി വിജയൻ പലർക്കും തനിക്കും മഹാൻ ആണ്.അയ്യങ്കാളി, ശ്രീനാരായണ ഗുരു, എ കെ ജി തുടങ്ങിയവരെ ചിത്രങ്ങൾ വെച്ച് ആദരിക്കാറുണ്ട്. അതു പോലെയാണ് പിണറായിയോടുള്ള ആദരവ്..., ഇ.പി ജയരാജൻ പറഞ്ഞു. 

അധികാരം എന്നാൽ ആധിപത്യമോ, സർവ ആധിപത്യമോ ആയി മാറിയെന്ന് എം. ടി. വാസുദേവൻ നായരുടെ പരാമർശം. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും എം. ടി വാസുദേവൻ നായർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമർശം.

'ഇ.എം.എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല, കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം'..എം.ടി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News