'ഇവിടെ സ്ഥിരം ബോംബുണ്ടാക്കുന്നുണ്ട്, സി.പി.എമ്മുകാരുടെ ഹബ്ബാണ് ഇവിടം'; എരഞ്ഞോളി സ്ഫോടനത്തിൽ വെളിപ്പെടുത്തലുമായി യുവതി

'തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോബുകൾ കണ്ടെടുത്തിട്ടുണ്ട്'

Update: 2024-06-19 10:40 GMT

കണ്ണൂർ: എരഞ്ഞോളി സ്ഫോടനത്തിൽ വെളിപ്പെടുത്തലുമായി സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസി സീന. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കുന്നുണ്ട്. തൊട്ടടുത്ത പറമ്പിൽ നിന്ന് നേരത്തേയും ബോബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു.

സാധാരണക്കാരായ ജനങ്ങൾക്ക് ഇവിടെ ജീവിക്കണം. ആളൊഴിഞ്ഞ വീടുകളെല്ലാം പാർട്ടി പ്രവർത്തകരുടെ ഹബ്ബാണ്. ഇവർക്കെതിരെ ആര് പറഞ്ഞാലും അവരുടെ വീടിനും ബോംബ് ഭീഷണിയുണ്ടാകുമെന്നും യുവതി പറഞ്ഞു.

Advertising
Advertising

Full View

പൊലീസും ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. എരഞ്ഞോളിയിൽ ബോംബ് നിർമിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. സമാന സംഭവങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസിന് അനുമതി നൽകണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. എരിഞ്ഞോളിയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു ഷാഫിയുടെ പ്രതികരണം.

Full View

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News