മദ്യനയം; കള്ള് ഷാപ്പ് ഉടമകളുമായും ഡിസ്റ്റലേഴ്സ് അസോസിയേഷനുമായും എക്സൈസ് മന്ത്രിയുടെ ചർച്ച ഇന്ന്

മദ്യവിരുദ്ധ സംഘടനകളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു

Update: 2026-09-30 02:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചർച്ച നടത്തും. കള്ള് ഷാപ്പ് ഓണേഴ്‌സ് അസോസിയേഷൻ, ഡിസ്റ്റലേഴ്‌സ് ആൻഡ് ബ്രൂവറി അസോസിയേഷൻ എന്നിവരുമായി തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഇന്നത്തെ ചർച്ചകൾ നടക്കുന്നത്. നേരത്തെ മദ്യവിരുദ്ധ സംഘടനകളുമായി സർക്കാർ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

നയരൂപീകരണത്തിന്റെ തുടർനടപടികളുടെ ഭാഗമായി വരുംദിവസങ്ങളിൽ മുൻ എക്സൈസ് മന്ത്രിമാരുമായും ചർച്ചകൾ നടത്തും. ഇതിനുപുറമേ, ഇമെയിൽ വഴി പൊതുജനങ്ങൾക്കും എക്സൈസ് മന്ത്രിയെ നേരിട്ട് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിപണിയിൽ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമോ എന്നതടക്കമുള്ള നിർണായക വിഷയങ്ങളിൽ മുന്നണി തലത്തിൽ ചർച്ച ചെയ്ത് യുഡിഎഫ് അന്തിമ തീരുമാനമെടുക്കും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News