ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടാൻ സ്കൂട്ടറിൽ അഭ്യാസപ്രകടനം; കോളേജ് വിദ്യാര്‍ഥികളെ കയ്യോടെ പൊക്കി ആര്‍.ടി.ഒ

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കി പിഴ ഈടാക്കിയതിനു പുറമെ രണ്ട് ദിവസം രോഗീ പരിചരണത്തിനും ആർ.ടി.ഒ. ആർ.ടി.ഒ.ആർ.രമണൻ നിർദേശം നൽകി

Update: 2022-06-30 07:55 GMT

ഇടുക്കി: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടാൻ സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ കോളേജ് വിദ്യാർഥികളെ കയ്യോടെ പൊക്കി ഇടുക്കി ആർ.ടി.ഒ. ഒരു സ്കൂട്ടറിൽ അഞ്ച് പേർ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ലൈസൻസ് റദ്ദാക്കി പിഴ ഈടാക്കിയതിനു പുറമെ രണ്ട് ദിവസം രോഗീ പരിചരണത്തിനും ആർ.ടി.ഒ. ആർ.ടി.ഒ.ആർ.രമണൻ നിർദേശം നൽകി.സമൂഹമാധ്യമങ്ങളിൽ തരംഗമാകാനാണ് വീഡിയോ ചിത്രീകരിച്ചത്.

വെള്ളിയാഴ്ച മുരിക്കാശ്ശേരിയിലായിരുന്നു അപകടകരമായ സ്കൂട്ടർ സവാരി.വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണമാരംഭിച്ചു.അഞ്ച് പേരെയും മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തി.വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്ത് 2000 രൂപ പിഴയും ഈടാക്കി. ഇതിനു പുറമെ രണ്ട് ദിവസം ഇടുക്കി മെഡിക്കൽ കോളേജിൽ രോഗീ പരിചരണത്തിനും നിർദേശം നൽകി. സ്കൂട്ടറിൽ സഞ്ചരിച്ച അഖിൽ,ആൽബിൻ,എജിൻ,ജോയേൽ,ആൽബിൻ എന്നിവരെ മാതാപിതാക്കളുടെ മുന്നിൽ വെച്ച് തെറ്റാവർത്തിക്കില്ലെന്ന് സത്യം ചെയ്യിച്ചാണ് വിട്ടയച്ചത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News