തടവില്‍ പാര്‍പ്പിച്ച വീട്ടില്‍ നിന്നും ഇറങ്ങിയോടി; പാലക്കാട്ട് തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു
മലപ്പുറം-പാലക്കാട് അതിര്‍ത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് കാറിലെത്തിയ സംഘം വ്യവസായിയായ മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയത്
പാലക്കാട്: തട്ടിക്കൊണ്ടുപോയ വ്യവസായി മുഹമ്മദാലി രക്ഷപ്പെട്ടു. തടവിൽ പാർപ്പിച്ച വീട്ടിൽ നിന്നും മുഹമ്മദാലി ഇറങ്ങി ഓടുകയായിരുന്നു. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്.
മലപ്പുറം-പാലക്കാട് അതിര്‍ത്തിയായ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ വൈകുന്നേരമാണ് കാറിലെത്തിയ സംഘം മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയത്.
മുഖംമൂടി സംഘമാണ് വ്യവസായിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. മുഹമ്മദാലി സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടരുകയും കോഴിക്കാട്ടിരി പാലത്തിന് സമീപം വെച്ച് കുറുകെ നിര്‍ത്തി സംഘം തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
ഒറ്റപ്പാലത്തിന് സമീപമുള്ളൊരു വീട്ടിലായിരുന്നു മുഹമ്മദാലിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. അവിടെ നിന്ന് ഇന്ന് പുലര്‍ച്ചയോടെ മുഹമ്മദാലി ഇറങ്ങിയോടുകയും സമീപത്തെ പള്ളിയില്‍ കയറുകയുമായിരുന്നു. പള്ളിയിലുള്ള ആളുകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും പൊലീസിനെ അറിയിക്കുന്നതും. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Watch Video Report