ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പ്രാഥമിക നിഗമനം
ആരുടെ വീടാണ് ലക്ഷ്യമിട്ടതെന്ന് പരിശോധിക്കുകയാണെന്ന് തൃശൂർ കമ്മീഷണർ
Update: 2025-04-26 03:38 GMT
തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമാണെന്ന് പ്രാഥമിക നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കം എറിഞ്ഞതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലത്തെത്തിയ തൃശൂർ കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചെന്നും കമ്മീഷണർ പറഞ്ഞു.പുലർച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞത്. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്.