ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവം: പ്രതി ലിവിയ ജോസിനെ കേരളത്തിലെത്തിച്ചു
കഴിഞ്ഞ ദിവസമാണ് ലിവിയയെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്
Update: 2025-06-15 02:45 GMT
തൃശൂര്‍: വ്യാജ ലഹരി മരുന്ന് കേസിൽ ഷീലാ സണ്ണിയെ കുടുക്കിയ ലിവിയ ജോസിനെ കേരളത്തിൽ എത്തിച്ചു. മുംബൈയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് പുലർച്ചെ ലിവിയയെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ലിവിയയെ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നെത്തിയ ലിവിയെയെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഷീല സണ്ണിയെ ലഹരി മരുന്ന് കേസിൽ കുടുക്കിയത് ലിവിയയുടെ പദ്ധതി ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നെത്തിയ ലിവിയയെ മുംബൈ വിമാനത്താവളത്തിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.