അസത്യകരമായ വർഗീയ പ്രചാരണം; കേരളസ്റ്റോറിയെ വിമർശിച്ച് മുഖ്യമന്ത്രി

'കേരള സ്‌റ്റോറി' എന്ന പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമർശിച്ചത്

Update: 2023-09-14 15:28 GMT
Advertising

തിരുവനന്തപുരം: കേരളസ്റ്റോറിയെ വിമർശിച്ച് മുഖ്യമന്ത്രി. അസത്യകരമായ വർഗീയ പ്രചാരണ സിനിമയാണ് കേരള സ്റ്റോറി. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. എങ്ങനെയാണ് കേരളം എന്ന് ലോകത്തിൻറെ മുന്നിൽ അവതരിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള സ്‌റ്റോറി എന്ന പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. കേരളത്തിന്റെ കഥ എന്ന പേരിൽ കേരളത്തിന്റെ പേരിട്ട കേരളത്തിന്റെതല്ലാത്ത ഒരു കഥ പ്രദർശിപ്പിക്കുന്നു എന്ന തരത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിലേക്കെത്തുന്നത്. നമ്മയുടെ നാടിനെ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. മതസ്പർധയുണ്ടാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി ജനങ്ങളെ ശത്രു പക്ഷത്താക്കാനും ഉദ്ദേശിക്കപ്പെട്ട ഒരു സിനിമയാണിത്. ഇതിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലവ് ജിഹാദിന്റെ നാടാണ് കേരളം എന്ന തരത്തിലേക്ക് വരുത്തി തീർക്കുന്ന അസത്യാത്മകമായ വർഗീയ സിനിമയാണിതെന്നാണ് കേരള സ്‌റ്റോറിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.

ലോകത്തിന് മുന്നിൽ കേരളത്തെ കരിവാരി തേക്കാനുള്ള ഒരു ശ്രമമായിരുന്നു ഇത്, അതിനെ സിനിമ എന്ന കലാരൂപമായി വിളിക്കുന്നത് പോലും ശരിയല്ല. അത്തരത്തിൽ അതിനെ പരാമർശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യഥാർഥത്തിൽ പ്രചാരണ ആയുധമാണ് വിദ്വേഷ പ്രചാരണത്തിനും വർഗീയതയും മതസ്പർധയും വളർത്തുന്നതിനും വേണ്ടിയുള്ള പ്രചാരണായുധമായാണ് ഈ സിനിമയെ എടുത്തിരിക്കുന്നത്. കേരളം ഇപ്പോഴും മികച്ച ശുദ്ധിയുള്ള ഒരു ദ്വീപായി നിലനിൽക്കുന്ന ഒരു പ്രദേശമാണ്. ആ പ്രദേശത്തെ കുറിച്ചുള്ള കഥ കൃത്യമായി തന്നെ നമ്മൾ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. ഇത് സിനിമാ മേഖലയിൽ നിൽക്കുന്ന കലാപ്രവർത്തകർ കൃത്യമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്‌റ്റോറിയെ പോലെ തന്നെ മറ്റൊരു സിനിമയും കേരളത്തെ മോശമായി പരാമർശിക്കുന്ന തരത്തിൽ വർഗീയ പ്രചരിപ്പിക്കുന്ന തരത്തിൽ പലയിങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ പൂർണമായി ഒഴിവാക്കികൊണ്ട് നാടിന് വേണ്ട് നിലനിൽക്കുന്ന ഒരു അന്തരീക്ഷമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സിനിമയുടെ പേര് മുഖ്യമന്ത്രി പറഞ്ഞില്ല.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News