'പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു'; വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ കുടുംബം

'കേസിൽ ഉന്നതതല അന്വേഷണം വേണം'

Update: 2022-12-12 02:46 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: വടകര ചോമ്പാലയില്‍ വിദ്യാർഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം. പ്രതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നും അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും കുടുംബം പറയുന്നു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് കാരിയറാക്കാൻ നിർബന്ധിച്ചയാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞതിന് ശേഷവും അയാളെ പിടികൂടാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ല എന്നാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം. പെൺകുട്ടി  പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനായി എത്തിയപ്പോൾ അവിടെ മറ്റൊരു പെൺകുട്ടി എത്തുകയും ആംഗ്യ ഭാഷയിലൂടെ ഒരു കാര്യങ്ങളും പറയരുത് എന്ന രീതിയിൽ ഭീഷണി മുഴക്കുകയും ചെയ്തതെന്ന് കുടുംബവും പരാതിപ്പെട്ടിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News