നാലംഗ കുടുംബത്തിന്റെ മരണം; മക്കളുടെ രോഗത്തിൽ ദമ്പതികൾ മനോവിഷമത്തിലായിരുന്നെന്ന് സൂചന

കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ നാലുപേരെയും മലപ്പുറത്തെ വാടകവീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

Update: 2023-07-07 07:18 GMT
Editor : Lissy P | By : Web Desk

മലപ്പുറം: മുണ്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടകവീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.

 മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ്  സബീഷ്. ബാങ്ക് ജീവനക്കാരിയായ ഷീനയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് കിട്ടാതായപ്പോൾ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . തുടർന്ന് ഇവർ താമസിക്കുന്ന മുണ്ടുപറമ്പ് മൈത്രീ നഗറിലെ വാടക വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സബീഷും ,ഷീനയും രണ്ട് മുറികളിലെ ഫാനുകളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീവർധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലും.

Advertising
Advertising

മക്കളുടെ ജനിതക രോഗത്തെത്തുടർന്ന് മനോവിഷമത്തിലായിരുന്നു ദമ്പതികളെന്നാണ് സൂചന . ഹരിഗോവിന്ദിന് ജനിതക രോഗം സ്ഥിരീകരിച്ചിരുന്നു. ഇളയ കുട്ടിയുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം.മലപ്പുറത്തെ എസ്.ബി.ഐ ബാങ്ക് ജീവനക്കാരിയായ ഷീനക്ക് അടുത്തിടെ കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റമായിരുന്നു . പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News