'സത്യം നമ്മുടെ ഭാഗത്താണ്,തെറ്റ് ചെയ്തവരാണ് പേടിക്കേണ്ടത് '; ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം

മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍

Update: 2025-07-28 05:21 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റുചെയ്ത സംഭവത്തില്‍ വലിയ നീതി നിഷേധം ഉണ്ടായെന്ന്  കന്യാസ്ത്രീകളുടെ കുടുംബം. മനുഷ്യക്കടത്തോ മതപരിവർത്തനമോ നടന്നിട്ടില്ലെന്നും വലിയ നീതി നിഷേധം ഉണ്ടായെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. 

'ആ മൂന്ന് കുട്ടികളും ക്രിസ്ത്യാനികളാണ്.മാതാപിതാക്കളുടെ അനുമതിയോടെയാണ് കുട്ടികൾ വന്നത്.അവർക്ക് ആധാർ കാർഡുണ്ട്.കുട്ടിയെ ബലമായി തല്ലി എന്ന് ബലമായി എഴുതിവാങ്ങുകയായിരുന്നു'..ബന്ധുക്കള്‍ മീഡിയവണിനോട് പറഞ്ഞു.

'30 വർഷമായി ആതുരസേവന രംഗത്തുള്ളവരാണ് ഇവര്‍.കുഷ്ഠ രോഗികളെയെയും പാവപ്പെട്ടവർക്കും വേണ്ടി ജീവിതം സമർപ്പിച്ചവരാണ് അവർ. നാട്ടിൽ വന്നാൽ പോലും അവിടുത്തെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള വസ്ത്രങ്ങളാണ് കൊണ്ടുപോകാറുള്ളത്. മഠത്തിൽ നിന്നാണ് അറസ്റ്റ് വിവരം അറിയുന്നത്. മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ട്.സത്യം നമ്മുടെ ഭാഗത്താണ്.തെറ്റ് ചെയ്തവരാണ് പേടിക്കേണ്ടത്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും' സിസ്റ്റർ പ്രീതിയുടെ വീട്ടുകാർ പറഞ്ഞു.

Advertising
Advertising

അതേസമയം,ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.ദുർഗ് ജില്ലാ കോടതിയാണ്ജാമ്യാപേക്ഷ പരിഗണിക്കുന്നത്.വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത സംഭവത്തിൽ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. രാജ്യത്ത് ബൈബിളിനും കുരിശിനും അപ്രഖ്യാപിത വിലക്കാണെന്ന് കത്തോലിക്കാ സഭയുടെ  മുഖപ്രസംഗത്തിൽ ആരോപിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News