തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി ട്രെയിനിൽ ആക്രമിക്കപ്പെട്ട ശ്രീകുട്ടിയുടെ കുടുംബം

പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട്

Update: 2025-11-03 10:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി ട്രെയിനിൽ ആക്രമിക്കപ്പെട്ട ശ്രീകുട്ടിയുടെ കുടുംബം. മെഡിക്കൽ കോളജിൽ ലഭിക്കുന്ന ചികിത്സ തൃപ്തികരമല്ല. സർക്കാർ അടിയന്തരമായി ഇടപെട്ട് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കുടംബം ആവശ്യപ്പെട്ടു. ശരീരത്തിൽ 20 ലേറെ മുറിവുകളുണ്ട്. മൂക്കിൽ നിന്ന് ചോര വരുന്നുണ്ട്. ശരീരം തണുത്ത് മരവിച്ച നിലയിലാണെന്നും കുടുംബം ആരോപിച്ചു.

അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില അതിഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നൽകി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ വൈകീട്ടോടെ പുറത്തിറക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News