സ്വർണം കടത്താൻ ശ്രമിച്ച കുടുംബം നെടുമ്പാശ്ശേരിയിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

Update: 2022-10-01 14:07 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: സ്വർണ്ണംകടത്താൻ ശ്രമിച്ച കുടുംബം നെടുമ്പാശ്ശേരിയിൽ പിടിയിൽ. ആയഞ്ചേരി സ്വദേശി അബ്ദുൽ ജലീലും കുടുംബവുമാണ് പിടിയിലായത് .അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

രണ്ടാഴ്‌ച മുൻപും നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് സ്വർണവേട്ട നടത്തിയിരുന്നു. വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഒരു കിലോ സ്വർണ്ണവും എംഡിഎംഎയുമാണ് പിടികൂടിയത്. കസ്റ്റംസ് പ്രിവന്റിവ് വിഭാഗം അസി.കമ്മിഷണർ വസന്തകേശൻ നേതൃത്വത്തിൽ 10 അംഗ സംഘമാണ് വിമാനത്താവളത്തിന് പുറത്ത് പരിശോധന നടത്തിയത്.

ഗർഫിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണ്ണം. വിമാനത്താവളത്തിന്റെ ടോൾബൂത്തിന് പുറത്ത് വച്ചാണ് സ്വർണ്ണവും എംഡിഎംഎയും പിടിച്ചത്.

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് സംസ്ഥാനത്ത് വർധിച്ച് വരികയാണ്. . പലപ്പോഴും ഉദ്യോഗസ്ഥരുടെ തന്നെ ഒത്താശയോടെയാണ് വൻ തോതിലുള്ള സ്വർണ്ണക്കടത്ത് നടക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന അഞ്ച് കിലോയിലേറെ സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു. വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ്‌ സാമിൽ എന്നിവരാണ് പിടിയിലായത്. സ്വർണക്കടത്ത്, കസ്റ്റംസ്, സ്വർണം, നെടുമ്പാശ്ശേരി

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News