പ്രശസ്‌ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

മാതൃഭൂമി പത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയിലൂടെ ശ്രദ്ധേയനാണ്

Update: 2023-12-25 12:20 GMT
Editor : banuisahak | By : Web Desk

കോഴിക്കോട്: കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു. മാതൃഭൂമി പത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തിയിലൂടെ ശ്രദ്ധേയനായ രാജേന്ദ്രകുമാർ അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്.

റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാർട്ടൂൺ മത്സരങ്ങളിൽ 2022-ലും 23-ലും പുരസ്‌കാരം നേടിയിട്ടുണ്ട്. വിവിധ വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രദർശനങ്ങളിൽ ഇടംനേടിയിരുന്നു.

നാളെ രാവിലെ പത്ത് മണിക്ക് മാങ്കാവ് ശ്മാശാനത്തിലാണ് സംസ്കാരം.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News