പച്ചത്തേങ്ങ സംഭരണം വൈകുന്നതിനെതിരെ തെങ്ങു വെട്ടിമാറ്റി കർഷകന്‍റെ പ്രതിഷേധം

പാലക്കാട് മുതലമടയിലെ വി.പി നിജാമുദ്ദീൻ എന്ന കർഷകനാണ് തെങ്ങ് മുറിച്ച് മാറ്റി പ്രതിഷേധിച്ചത്

Update: 2022-06-11 01:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാലക്കാട്: പച്ചത്തേങ്ങ സംഭരണം വൈകുന്നതിനെതിരെ തെങ്ങു വെട്ടിമാറ്റി കർഷകന്‍റെ പ്രതിഷേധം. പാലക്കാട് മുതലമടയിലെ വി.പി നിജാമുദ്ദീൻ എന്ന കർഷകനാണ് തെങ്ങ് മുറിച്ച് മാറ്റി പ്രതിഷേധിച്ചത്.

പച്ചത്തേങ്ങ സംഭരണം തുടങ്ങിയെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പല ഭാഗത്തും പറിച്ചിട്ട തേങ്ങ കൂടി കിടക്കുകയാണ്. സർക്കാർ സംവിധാനങ്ങളോ സ്വകാര്യ വ്യക്തികളോ നാളികേരം സംഭരിക്കാൻ തയ്യറാക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുതലമടയിലെ കർഷകനും പൊതു പ്രവർത്തകനുമായ വി.പി നിജാമുദ്ദീൻ തന്‍റെ പറമ്പിലെ തെങ്ങ് മുറിച്ചത്. ഉൽപാദനച്ചെലവ് കൂടുതലാണ്. നാളികേരം പൊളിച്ച് വിൽക്കുന്നതും ലാഭകരമല്ല. പച്ചത്തേങ്ങ സംഭരണം വൈകിയാൽ കൂടുതൽ തെങ്ങ് മുറിച്ച് പ്രതിഷേധിക്കനാണ് നിജാമുദ്ദീന്‍റെ തീരുമാനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News