ഓട്ടിസം ബാധിച്ച മകന് ക്രൂരമര്‍ദ്ദനം: പിതാവ് അറസ്റ്റില്‍

സ്ഥിരമായി മകനെ ഇയാൾ മർദ്ദിക്കുമെന്നും എതിർത്താൽ തന്നെയും ഉപദ്രവിക്കുമെന്നും കുട്ടിയുടെ മാതാവ്

Update: 2021-05-15 02:35 GMT
By : Web Desk

ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി ചെറളായിക്കടവ് സ്വദേശി സുധീറാണ് അറസ്റ്റിലായത്. മകനെ പിതാവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാതാവ് തന്നെ മൊബൈലിൽ പകർത്തിയതിനെ തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്

ഓട്ടിസം ബാധിച്ച 18 കാരനായ മകനെ പിതാവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഫോർട്ട് കൊച്ചി പൊലിസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.   മട്ടാഞ്ചേരി ചെറളായിക്കടവിൽ താമസിക്കുന്ന ഒറ്റപ്പാലം സുധീർ എന്നറിയപ്പെടുന്ന സുധീറാണ് തന്‍റെ മകനെ വീട്ടിനുള്ളിൽ വെച്ച് ക്രൂരമായി  മർദിച്ചത്.

Advertising
Advertising

വണ്ണമുള്ള ഇരുമ്പുവടിയെന്നു തോന്നിക്കുന്ന വടികൾ കൊണ്ട് തലങ്ങും വിലങ്ങും  ഇയാൾ കുട്ടിയെ മർദിക്കുന്നുണ്ട്. കൂടാതെ കൈ കൊണ്ടും കാല് കൊണ്ടും അടിക്കുകയും തൊഴിക്കുകയും ചെയ്യന്നുണ്ട്. കുട്ടിയെ തലകീഴാക്കി നിർത്തിയും മർദ്ദിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

സ്ഥിരമായി മകനെ ഇയാൾ മർദ്ദിക്കാറുള്ളതായും എതിർത്താൽ തന്നെയും ഉപദ്രവിക്കുമെന്നുമാണ് കുട്ടിയുടെ മാതാവ് പറയുന്നത്. അവസാനം മറ്റ് മാർഗമില്ലാതെ താൻ തന്നെ മർദ്ദന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ  പി.കെ ദാസ്, എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിലെത്തി കുട്ടിയുടെ മാതാവിന്‍റെ മൊഴി രേഖപ്പെടുത്തി.

Tags:    

By - Web Desk

contributor

Similar News