നെയ്യാറ്റിൻകരയിൽ മകന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

വെൺപകൽ സ്വദേശി സുനിൽ കുമാറാണ് മരിച്ചത്

Update: 2025-07-15 04:43 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. വെൺപകൽ സ്വദേശി സുനിൽകുമാറാണ് മരിച്ചത്. 19കാരനായ മകൻ സിജോയെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ 11-ാം തീയതിയാണ് സുനിൽകുമാറിനെ കമ്പുകൊണ്ട് മകൻ തലയ്ക്ക് അടിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. മാതാപിതാക്കളെ സ്ഥിരം സിജോ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

വാർത്ത കാണാം:

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News