വീണ്ടും പനിമരണം; വയനാട്ടില്‍ മധ്യവയസ്ക എച്ച്1എന്‍1 ബാധിച്ച് മരിച്ചു

തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്

Update: 2023-07-05 06:32 GMT

വയനാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. എച്ച്1-എൻ1 പനി ബാധിച്ച് മധ്യവയസ്‌കയാണ് മരിച്ചത്. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്. കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് ജൂൺ 30 നാണ് ഇവർക്ക് എച്ച് വൺ-എൻ വൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 ഇന്നലെ തിരുവനന്തപുരം വിതുരയിലും സ്ത്രീ പനി ബാധിച്ചു മരിച്ചിരുന്നു. വിതുര മേമല സ്വദേശി സുശീല (48) യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Advertising
Advertising

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു സുശീല. ആദ്യ രണ്ടുദിവസം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുശീല ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്ന് ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News