നിർമാതാവ് ജെയ്‌സൺ ഇളംകുളം കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

ശൃംഗാരവേലൻ, ഓർമയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്

Update: 2022-12-06 01:06 GMT

കൊച്ചി: സിനിമ നിർമാതാവ് ജയ്സൺ ഇളംകുളത്തെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശൃംഗാരവേലൻ, ഓർമയുണ്ടോ ഈ മുഖം, ജമ്നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമാതാവാണ്.

പനമ്പിള്ളി നഗറിലുള്ള ഫ്‌ളാറ്റിലെ ബെഡ്‌റൂമിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകിയിരുന്നു. അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് വിവരം. 

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ അംഗത്വമുള്ള ജെയ്‌സൺ ആർ.ജെ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെ കോട്ടയത്തെ വീട്ടിൽ സംസ്‌കരിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News