സാമ്പത്തിക തർക്കം: കോട്ടയം പാലായില്‍ 62കാരനെ സുഹൃത്ത് കുത്തിക്കൊന്നു
വള്ളിച്ചിറ സ്വദേശി പി.ജെ ബേബി ആണ് കൊല്ലപ്പെട്ടത്
Update: 2025-04-27 05:32 GMT
കോട്ടയം: പാലായിൽ 62 കാരനെ സുഹൃത്ത് കുത്തിക്കൊന്നു. വള്ളിച്ചിറ സ്വദേശി പി.ജെ ബേബി ആണ് മരിച്ചത്. ആക്രമണം നടത്തിയ ശേഷം പ്രദേശവാസികൂടിയായ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടു.സാമ്പത്തിക തർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. പ്രതിയായ ഫിലിപ്പോസിന്‍റെ ചായക്കടയില്‍ വെച്ചാണ് വാക്കുതര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഫിലിപ്പോസ് ബേബിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.