മതിയായ വിലയില്ല; വളർത്തു മത്സ്യങ്ങൾക്ക് സംസ്ഥാനത്ത് വിപണിയില്ലാതാകുന്നു

സർക്കാർ പ്രഖ്യാപിച്ച സഹായവും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കർഷകർ ദുരിതത്തിലാണ്

Update: 2022-10-01 04:06 GMT
Editor : Jaisy Thomas | By : Web Desk

കോട്ടയം: വളർത്തു മത്സ്യങ്ങൾക്ക് സംസ്ഥാനത്ത് വിപണിയില്ലാതാകുന്നു. ഇവയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. സർക്കാർ പ്രഖ്യാപിച്ച സഹായവും ആനുകൂല്യങ്ങളും ലഭിക്കാതായതോടെ കർഷകർ ദുരിതത്തിലാണ്.

വീടുകളിലെ ചെറിയ കുളങ്ങൾ മുതൽ വലിയ പാറക്കുളങ്ങളിൽ വരെ മത്സ്യകൃഷി നടത്തുന്ന നിരവധി കർഷകർ നമ്മുടെ നാട്ടിലുണ്ട്. ഫിഷറീസ് വകുപ്പിന്‍റെയടക്കം വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും ഈ മേഖലയിലേക്ക് ഇറങ്ങിയത്. എന്നാൽ മതിയായ വിലയും വിപണിയും ലഭിക്കാതെ വന്നതോടെ കർഷകർക്ക് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

Advertising
Advertising

മത്സ്യകൃഷിക്കായി കുളം ഒരുക്കുന്നത് മുതൽ മീൻ കുഞ്ഞുങ്ങളെ വാങ്ങുന്നതിനടക്കം വലിയ പണച്ചെലവുണ്ട്. സർക്കാർ പല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കർഷകരിലേക്ക് എത്തിയിട്ടില്ല. 50 രൂപ മുതൽ 80 രൂപവരെയാണ് മീനുകൾക്ക് കർഷകർ ഈടാക്കുന്നത്. എന്നാൽ ഇടനിലക്കാർ ലാഭം കൊയ്യാൻ ശ്രമിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മത്സ്യഫെഡിന്‍റെ സ്റ്റാളുകൾ വഴി ഈ മത്സ്യങ്ങൾ വില്‍ക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് കർഷകർ പറയുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News