കൊല്ലം അഴീക്കലിൽ ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

ഇന്ന് പുലർച്ചെ അഴീക്കൽ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് തിരയിൽപെട്ട് മറിഞ്ഞത്.

Update: 2021-08-09 04:39 GMT

കൊല്ലം അഴീക്കലിൽ ബോട്ട് തിരയിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട്ട് സ്വദേശി കാവിൻതറ വീട്ടിൽ സുഭാഷ് (58) ആണ് മരിച്ചത്. സുഭാഷിന്‍റെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

ഇന്ന് പുലർച്ചെ അഴീക്കൽ പൊഴിമുഖത്ത് കൂടി കടലിലേക്ക് പോയ ചെറിയഴീക്കൽ സ്വദേശിയുടെ കീർത്തന എന്ന ബോട്ടാണ് തിരയിൽപെട്ട് മറിഞ്ഞത്. സുഭാഷിന്‍റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News