വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

രാവിലെ 11 മണിയോടെയായിരുന്നു അപകടം

Update: 2022-07-24 11:23 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: പുതിയങ്ങാടിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ബീച്ച് റോഡ് സ്വദേശി ജോണി പൈതലേൻ ( 60 ) ആണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ ബോട്ട് മണൽ തിട്ടയിൽതട്ടി മറിയുകയായിരുന്നു.

രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന എം ഗഫൂർ (45), ഷാജി (50) എന്നിവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News